തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരിയെ കണ്ടെത്തി. വിശാഖപട്ടണത്തു
നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആസാമിലേക്ക് പോയ്ക്കൊണ്ടിരുന്ന താംബരം എക്സ്പ്രസിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിന്റെ മുന്നിലെ കമ്പാർട്ട്മെന്റിൽ യാത്രക്കാർക്കിടയിൽ കിടക്കുന്ന നിലയിലാണ് കുട്ടിയ കണ്ടെത്തിയത്. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്.
ആസാമിലേക്ക് പോകുകയാണെന്നാണ് കുട്ടി പറഞ്ഞത്. ഇന്ന് രാവിലെ മാത്രമാണ് ഭക്ഷണം കഴിച്ചതെന്നും കുട്ടി പറഞ്ഞതായാണ് വിവരം. നിലവിൽ കുട്ടി റെയിൽവേ പോലീസിന്റെ പക്കലാണ് ഉള്ളത്.
ആർപിഎഫ് കുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കേരളാ പോലീസിന് കൈമാറുക. കുട്ടി ഇന്ന് ചെന്നൈയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ചെന്നൈയിൽനിന്ന് ഈ സമയത്ത് ആസാമിലേക്ക് ഒരു ട്രെയിൻ ഉണ്ടായിരുന്നു. ഇതിൽ കുട്ടി സ്വദേശത്തേക്കാണ് പോയിരുന്നിരി
ക്കാം എന്നായിരുന്നു നിഗമനം. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.