വടകര: ഈ വർഷത്തെ അഷ്ടമി രോഹിണി ആഘോഷം ശ്രീ ദുർഗ്ഗ ബാലഗോകുലം കോട്ടപ്പള്ളിയുടെ അഭിമുഖ്യത്തിൽ ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന ആപ്ത വാക്യം ഉയർത്തി പിടിച്ചു കൊണ്ട് ചെമ്മരത്തൂർ മേക്കോത്ത് ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ആയഞ്ചേരി മാതാഅമൃതനന്ദമയി ദേവി മഠത്തിൽ മഹാശോഭായാത്രയായി അവസാനിക്കും. ശോഭായാത്രയിൽ നിരവധി അമ്പാടികണ്ണൻമാരും ഗോപികമാരും പങ്കെടുക്കുമെന്നും

അവതാര കഥകൾ പറയുന്ന നിശ്ചലദൃശ്യങ്ങളാൽ ശോഭയാത്ര പൊലിമയേകുമെന്നും ആഗസ്റ്റ് 26 തിങ്കളാഴ്ച 4മണിക്ക് ഘോഷയാത്ര ആരംഭിക്കുമെന്നും ആഘോഷ പ്രമുഖ് രാജീവൻ മേക്കോത്ത്, രക്ഷാധികാരി ശ്രീജിത്ത് വെള്ളറങ്ങോട്ട്, ട്രഷർ ലിബേഷ് മേക്കോത്ത് എന്നിവർ അറിയിച്ചു.