വടകര: ആര്‍ജെഡി ധര്‍ണയില്‍ എസ്ഡിപിഐ നേതാവ് പങ്കെടുത്തിനെ ചൊല്ലി അഴിയൂരിലെ എല്‍ഡിഎഫില്‍ വിവാദം. മുക്കാളി
റെയില്‍വെ സ്റ്റേഷന് അടച്ചുപൂട്ടുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന ധര്‍ണയില്‍ എസ്ഡിപിഐ നേതാവ് സാലിം പുനത്തില്‍ പങ്കെടുത്ത് സംസാരിച്ചതാണ് ചര്‍ച്ചയായിരിക്കുന്നത്. എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കാണ് അമര്‍ഷം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ നടപടി ശരിയായില്ലെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. മുന്നണി യോഗം അടിയന്തരമായി വിളിക്കണമെന്ന് ഘടക കക്ഷികള്‍ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. എസ്ഡിപിഐ അടക്കമുള്ള കക്ഷികളെ എല്ലാ നിലയിലും എതിര്‍ക്കുന്ന ഇടതുമുന്നണിയിലെ തന്നെ ഒരു ഘടകകക്ഷി ഇത്തരമൊരു സമീപനം സ്വീകരിച്ചത് വര്‍ഗീയതയ്ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്. ധര്‍ണയില്‍
ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ വ്യാപാരി സംഘടനാ പ്രതിനിധി എന്ന നിലയിലാണ് സാലിമിനെ വിളിച്ചതെന്നാണ് ആര്‍ജെഡി നേതൃത്വം വ്യക്തമാക്കുന്നത്.