വടകര: ആർഎംഎസ് കെട്ടിടം പൊളിച്ചുമാറ്റുന്ന റെയിൽവേ നടപടിക്കെതിരായി യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേര് പറഞ്ഞ് 40 വർഷത്തിന് മേലെയായി വടകരയിൽ പ്രവർത്തിച്ചുവരുന്ന ആർഎംഎസ് കേന്ദ്രം വടകരയിൽ നിന്നും പൊളിച്ചു നീക്കുന്നതിൽ

നിന്നും റെയിൽവേ പിന്മാറണമെന്നും,ഏറെ വൈകിയും ആളുകൾക്ക് തപാൽ ഉരുപ്പടികൾ ഉൾപ്പെടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ഏറെ സഹായകരമായ ആർഎംഎസ് കേന്ദ്രം വടകരയിൽ തന്നെ നിലനിർത്തുന്നതിന് ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് എന്നും മുന്നിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് വടകര നിയോജക

മണ്ഡലം പ്രസിഡന്റ് സി. നിജിൻ അധ്യക്ഷത വഹിച്ചു. സതീശൻ കുരിയാടി, മുഹമ്മദ് മിറാഷ്,അനന്യ പ്രകാശ്,അഡ്വ:പി. ടി. കെ നജ്മൽ,പി. എസ് രഞ്ജിത്ത് കുമാർ, വി.കെ പ്രേമൻ,പ്രബിൻ പാക്കയിൽ,അഷ്റഫ് കല്ലുള്ളതിൽ,രാഹുൽ ദാസ് പുറങ്കര,അഭിനന്ദ് ജെ മാധവ്, അനന്തു വി.കെ,കാർത്തിക് ചോറോട്, റയീസ് ഏറാമല, റോബിൻ ഒഞ്ചിയം, സജിത്ത് മാരാർ,ദിൽരാജ് പനോളി,രഞ്ജിത്ത് കണ്ണോത്ത്,രതീശൻ മാസ്റ്റർ,കെ. ജി രാഗേഷ്,വി.കെ അനിൽ കുമാർ, ടി. സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.