ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ ബാലസഭയ്ക്ക് പുതിയ നേതൃത്വം. അറിവും അനുഭവങ്ങളും പങ്കിട്ട് കുട്ടികളെ പഠനത്തിൽ കർമ്മനിരതരാക്കാനും , ആത്മധൈര്യം ഉയർത്തിക്കൊണ്ടുവരാനും പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. കുട്ടികളുടെ റജിസ്ട്രേഷൻ പൂർത്തിയായാൽ ജനപങ്കാളിത്തത്തോടെ ഏകദിന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ തവണ ബാലപാർലമെൻ്റിലേക്ക് മംഗലാടുള്ള കുട്ടികളെയും തെരഞ്ഞെടുത്തത്

അഭിമാനകരമാണെന്ന് മെമ്പർ പറഞ്ഞു. വേദലക്ഷമി (പ്രസിഡണ്ട്) അലോന ബി.എസ് (സെക്രട്ടറി)ആഷ്മിയ (ഖജാൻജി) വൈസ് പ്രസിഡണ്ടുമാരായി ധ്യാൻ തേജ്, ശ്രീ ഗൗരി ,ജോയിൻ സെക്രട്ടറിമാരായി നയൻതേജിനെയും ആഷ്മികയെയും തിരഞ്ഞെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ ഷിജില കുടുംബശ്രീയുടെ അനന്ത സാധ്യതകളെ കുറിച്ച് ക്ലാസ്സെടുത്തു. സി.ഡി.എസ് മെമ്പർ മലതി, ബാലസഭ ആർ.പി ഡയാന, ഓക്സിലറി ഗ്രൂപ്പ് ആർ.പി സ്റ്റാജിന, ദീപ തിയ്യർ കുന്നത്ത്,സതി തയ്യിൽ, ഷൈനി വെള്ളോടത്തിൽ, ഷാക്കിറ തയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു. വിഷയങ്ങൾ അവതരിപ്പിച്ച് ആർ.പി മാർ ക്ലാസ്സെടുത്തു