വടകര: മഹാരാഷ്ട്ര ബാങ്കിലെ സ്വര്‍ണത്തട്ടിപ്പ് കേസിലെ പ്രതി മധ ജയകുമാറിനെ വടകര മജിസ്ട്രേറ്റ് കോടതി പോലീസ്
കസ്റ്റഡിയില്‍ വിട്ടു. ആറു ദിവസത്തേക്കാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ബാങ്കില്‍ പണയം വെച്ച 17 കോടി രൂപയുടെ 26 കിലോ സ്വര്‍ണമാണ് മുന്‍ മാനേജറായ മധ ജയകുമാര്‍ കവര്‍ന്നത്. മുക്കുപണ്ടം പകരം വെച്ച് സ്വന്തമാക്കിയ സ്വര്‍ണം കണ്ടെത്തിയിട്ടില്ല. ഇതിനുളള ശ്രമത്തിലാണ് അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച്. പ്രതിയെ കര്‍ണാടക-തെലങ്കാന അതിര്‍ത്തിയായ ബിദര്‍ ജില്ലയിലെ ഹുംനാബാദില്‍ നിന്നാണ് പിടികൂടിയത്. ഭാര്യക്കൊപ്പം
മുംബൈക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലായത്.