കക്കട്ടില്‍: ധാരാളം ചന്ദനമരങ്ങളും നെല്ലിമരങ്ങളുമുള്ള മധുകുന്ന്-മലയാട പൊയില്‍ മലയില്‍ നിന്ന് വ്യാപകമായി ചന്ദനമരങ്ങള്‍
കവര്‍ച്ച ചെയ്യുന്നതായി പരാതി. രാത്രിയുടെ മറവില്‍ മൂപ്പെത്താത്ത ചന്ദനമരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതായും മൂപ്പെത്തിയ ചന്ദനമരത്തിന്റെ വേരടക്കം പിഴുതെടുക്കുകയും ചെയ്യുന്ന നിലയാണ് ഉള്ളത്. ഈ കവര്‍ച്ചക്കെതിരെ സംഘടിക്കാനാരുങ്ങുകയാണ് കര്‍ഷകര്‍. കുന്നുമ്മല്‍, പുറമേരി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം വന്ചന്ദനമരങ്ങളുടെ കേന്ദ്രം തന്നെയാണ്.
