വടകര: മുടപ്പിലാവില്‍ ഉമാമഹേശ്വരി ബാലഗോകുലം ഏര്‍പ്പെടുത്തിയ പ്രഥമ തയ്യില്വിജയന് സ്മാരക കൃഷ്ണാഷ്ടമി പുരസ്കാരത്തിന് പ്രമുഖ ചിത്രകാരനും കരകൗശലവിദഗ്ധനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കുയ്യടിയില്‍ കൃഷ്ണന് അര്‍ഹനായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീക്യഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 24 ന് വൈകുന്നേരം ആറ് മണിക്ക് പതിയാരക്കര ഡിഎസ്എസ്എല്പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമഖ ആത്മീയ ആചാര്യനും ആയോധന വിദഗ്ധനുമായ കരുവോത്ത് വിജയന് പുരസ്കാരം സമ്മാനിക്കും.തുടന്ന് പ്രതിഭകളെ ആദരിക്കല്‍ ആധ്യാത്മിക ഭാഷണം, കുറ്റിയില്‍ ശിവശങ്കരന് നയിക്കുന്ന ഭജനസന്ധ്യ എന്നിവ അരങ്ങേറും.
25ന് സര്ഗാഷ്ടമി പരിപാടിയില്‍ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ചിത്ര രചനാമത്സരം, പുരാണപ്രശ്നോത്തരി എന്നിവ നടക്കും. മത്സരാര്‍ഥികള്‍ രാവിലെ ഒമ്പതിന് മുമ്പായി കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
26 ന് ശ്രീകൃഷ്ണ ജന്തി ദിനത്തില്‍ ഉച്ചക്ക് അന്നദാനം, വൈകുന്നേരം നാല്മണിക്ക് അമ്പലപ്പാറ ശ്രീ അയ്യപ്പ ഭജനമഠത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര പതിയാരക്കര പള്ളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി തക്കാളിമുക്കില് സംഗമിച്ച് മഹാശോഭായാത്രയായി പതിയാരക്കര ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും.
22 ന് വ്യാഴാഴ്ച പതാകദിനത്തോടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ശ്രീകൃഷ്ണ കഥാസാഗരം (യുപി വിഭാഗം കുട്ടികള്‍ക്കുള്ള കഥപറയല്‍ മത്സരം), 23ന് എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായുള്ള ഗീതാ പാരായണ മത്സരം, അമ്മമാര്‍ക്കുള്ള പുരാണ പ്രശ്നോത്തരി എന്നിവയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത്ത് അണിയാരി, വി.പി.സുനില്‍കുമാര്‍, വിനോദ് കുറ്റിയില്‍ എന്നിവര്‍ പങ്കെടുത്തു.