കല്ലാച്ചി: കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫീസിന്റെ ബിൽ കൗണ്ടർ ടൗണിൽ അനുവദിക്കണം എന്ന് ഇയ്യംകോട് രണ്ടാം വാർഡ് ഗ്രാമസഭയിൽ ആവശ്യമുയർന്നു. കല്ലാച്ചി ഇലക്ട്രിസിറ്റി ഓഫിസ് കല്ലാച്ചി ടൗണിൽ നിന്നും വളരെ ഉൾഭാഗത്തേക്ക് മാറ്റിയത് കാരണം ഗുണഭോക്താക്കൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത് .പ്രത്യേകിച്ച് കറന്റ് ബില്ല് അടക്കാൻ വരുന്ന സാധാരണക്കാർ അങ്ങോട്ടുമിങ്ങോട്ടും 60 രൂപ ചാർജ് കൊടുത്ത്

ഓട്ടോറിക്ഷ വിളിച്ചു മാത്രമേ അവിടെ എത്താൻ കഴിയുകയുള്ളു .അമിതമായ കറന്റ് ചാർജ് തന്നെ അടക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് വാഹനം വിളിച്ചു പോകുന്ന ചാർജ് കൂടി കൊടുക്കേണ്ടുന്നത് ഇരുട്ടടിയാണ് .അത്കൊണ്ട് കല്ലാച്ചി ടൗണിൽ ആളുകൾക്ക് എത്തിപ്പെടാൻ കഴിയുന്ന ഭാഗത്ത് ബില്ല് അടക്കാനുള്ള ഒരു ബിൽ കൗണ്ടർ അനുവദിച്ചു തരണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു .
വാർഡ് മെമ്പർ സി കെ നാസർ അധ്യക്ഷത വഹിച്ചു .കൺവീനർ ഷഹീർ മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു .