മുയിപ്പോത്ത്: വയനാട്-വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്ക് മുയിപ്പോത്ത് കൂട്ട് അയല്പക്ക വേദി സ്വരൂപിച്ച ഫണ്ട് കൈമാറി. വയനാടിനൊപ്പം…വിലങ്ങാടിനൊപ്പം എന്ന ക്യാമ്പയിനില്‍ ലഭിച്ച തുക അയല്പക്കവേദി പ്രസിഡന്റ് പി.രാധാകൃഷ്ണന് ചെറുവണ്ണൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്തിനെ ഏല്പിച്ചു. ഗ്രാമസഭയില്‍ നടന്ന ചടങ്ങില്‍ കൂട്ട് സെക്രട്ടറി എന്‍.മനോജ്കുമാര്‍, അംഗങ്ങളായ പ്രശാന്ത്കുമാര്‍, എം.പി.കുഞ്ഞികൃഷ്ണന്, സുനി കൊള്ളുമ്മല്‍, സുനി.കെ.പി, ലാലു.വി, ടി.രാമകൃഷ്ണന് എന്നിവരും നാട്ടുകാരും പങ്കെടുത്തു.
