മുടപ്പിലാവിൽ; കേരള കർഷക സംഘം മുടപ്പിലാവിൽ മേഖലാ കൺവൻഷൻ മുടപ്പിലാവിൽ എൽ പി സ്കൂളിൽ വച്ച് നടന്നു.കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ടി പി ദാമോദരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അഡ്വക്കേറ്റ് വി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡണ്ട് സി വിദോഷ് കെ ഹരിദാസൻ തുടങ്ങിയവർ
സംസാരിച്ചു. ഒരു ജലസംസ്ഥാന മത്സ്യ കർഷക അവാർഡ് നേടിയ സി ടി കെ മോഹനനെ കൺവെൻഷനിൽ ആദരിച്ചു. കർഷകർക്കായി റിട്ടയേഡ് കൃഷി ഓഫീസർ ശ്രീധരൻ
കൃഷിപാഠം അവതരിപ്പിച്ചു.പി പി മനോജൻ നന്ദി പറഞ്ഞു.