വിലങ്ങാട്: പ്രകൃതി താണ്ഡവമാടിയ വിലങ്ങാട് പ്രദേശത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി കുമ്മങ്കോട് യുവശക്തി
കലാസമിതിയുടെ കൈത്താങ്ങ്. ഇവര്‍ സ്വരൂപിച്ച ഗൃഹോപകരണങ്ങള്‍ വാണിമേല്‍ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. പ്രസിഡന്റ് പി.സുരയ്യ ഏറ്റുവാങ്ങി. യുവശക്തി പ്രസിഡന്റ് നിജീഷ് പനയുള്ളതില്‍, സെക്രട്ടറി സിനൂബ് ചാലില്‍, ഖജാന്‍ജി രജീഷ് പറമ്പത്ത്, വൈസ് പ്രസിഡന്റ് സ്റ്റാലിന് പരിപ്പില്‍, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പി.കെ.സുഗിന് ലാല്‍, കെ.ടി.കെ.സന്ദീപ്, കെ.ടി.കെ.ജിബിന്‍രാജ്, ക്ലബ് മെമ്പര്‍മാരായ സുധീഷ് ചാലില്‍, പി.കെ.വൈശാഖ്, പി.രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
