വിലങ്ങാട്: ഉരുള്‍പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്ന വിലങ്ങാട് ആരോഗ്യ വകുപ്പിന്റെയും ദേശീയ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജിലെയും ആരോഗ്യവകുപ്പിലെയും ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ഇതോടൊപ്പം ആയുര്‍വേദം ഹോമിയോ മെഡിക്കന്‍ സംഘവും പരിശോധന നടത്തി. കൗണ്‍സിലിങ്ങ്, ബോധവല്‍ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. മൊബെല്‍ മെഡിക്കല്‍ ടീം ആദിവാസി ഉന്നതികളില്‍
സന്ദര്‍ശനം നടത്തി. ഇ.കെ.വിജയന് എംഎല്‍എ, ബ്ലോക്ക് പ്രസിഡന്റ് കെ.പി.വനജ, പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഡിപിഎം ഡോ:ഷാജി.സി.കെ, ഡോ: നവീന്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. 300 രോഗികളെ പരിശോധ നടത്തി.