ഇരിങ്ങണ്ണൂര്‍: മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ തെന്നല്‍ അഭിലാഷിനെ ആര്‍ജെഡി നേതാക്കള്‍ ഇരിങ്ങണ്ണൂരിലെ വീട്ടിലെത്തി അനുമോദിച്ചു. തെന്നലിനുള്ള ആര്‍ജെഡിയുടെ ഉപഹാരം മുതിര്‍ന്ന നേതാവ്
എം.വേണുഗോപാലക്കുറുപ്പ് കൈമാറി. ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗംഗാധരന് പാച്ചാക്കര, സെക്രട്ടറിമാരായ ടി.പ്രകാശന്, കെ.രജീഷ്, ശ്രീജിത്ത് പുറക്കാലുമ്മല്‍ എന്നിവര്‍ പങ്കെടുത്തു
