ആയഞ്ചേരി: ഇന്ത്യാ രാജ്യത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നേതൃത്വം നല്കിയ ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം കോണ്‍ഗ്രസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടിളോടെ
ആഘോഷിച്ചു. ദേശീയോദ്ഗ്രഥന പ്രതിജ്ഞ മണ്ഡലം പ്രസിഡണ്ട് കണ്ണോത്ത് ദാമോദരന്‍ ചൊല്ലിക്കൊടുത്തു. മലയില്‍ ബാലകൃഷ്ണന്, ജി.കെ.കുഞ്ഞിക്കണ്ണന്, പി.കെ.ദേവാനന്ദന്, വി.കെ രാജന്, മുഹമ്മദ് യൂനുസ്ആനാണ്ടി, ഷൈബ മല്ലി വീട്ടില്‍, പി.എം.ലതിക, കുളങ്ങര മണി, കെ.സി ശിവരാജ്, കണ്ണോത്ത് പത്മനാഭന്, പറമ്പത്ത് കുഞ്ഞിരാമന്, ദിവാകരന് കൊള്ളികാവില് എന്നിവര്‍ സംബന്ധിച്ചു.
