കുറ്റ്യാടി: ബംഗ്ലാദേശിലെ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കുറ്റ്യാടിയില്‍ ഹിന്ദു
ഐക്യവേദിയുടെ നേതൃത്യത്തില്‍ റാലി നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടി രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു. എം.പി.രാജന് അധ്യക്ഷതവഹിച്ചു. ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റി സി.പി.കൃഷ്ണന്, ജില്ലാ സെക്രട്ടറി സുരേഷ് ആയഞ്ചേരി, താലുക്ക് സെക്രട്ടറിമാരായ സുരേഷ് പുത്തറ, വിനോദ് കുറ്റ്യാടി എന്നിവര്‍ പ്രസംഗിച്ചു. കടേക്കച്ചാലില്‍
നിന്ന് ആരംഭിച്ച റാലിക്ക് ഒ.പി.മഹേഷന്, മുകുന്ദന് വട്ടോളി, പി.പ്രേംജിത്ത്, ലാലു വട്ടോളി മുതലായവര്‍ നേതൃത്വം നല്കി.

