തിരുവനന്തപുരം: ഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെ ഫാർമസിസ്റ്റുമാരുടെ മിനിമം വേതനം ഉടൻ പുതുക്കി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ( കെപിപിഎ ) നേതൃത്വത്തിൽ ഫാർമസിസ്റ്റുമാരുടെ സപ്തദിന യാചനാ സമരം തുടങ്ങി. ആഗസ്ത് 19 മുതൽ 25 വരെ സെക്രട്ടറിയേറ്റിന്ന് നടയിലാണ് സമരം സംഘടിപ്പിചിരിക്കുന്നത്.
മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തൊഴിൽ വകുപ്പ് 2023 ഏപ്രിൽ 29ന് മിനിമം വേതനം പുതുക്കാനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അന്തിമ വിജ്ഞാപനം

ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്നിടയിൽ നിരവധി സമരപരിപാടികൾ അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയിരുന്നു.നാളിതുവരെയായും ഒരു കരട് വിജ്ഞാപനം വന്നിട്ട് 16 മാസത്തിന് മുകളിലായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം ഉണ്ടായിട്ടില്ല. മുൻപ് പ്രഖ്യാപിച്ച എല്ലാ മിനിമം വേതനത്തിലും ‘മാനേജർ’ എന്ന തസ്തിക ഉണ്ടായിരുന്നു എന്നാൽ ഇത്തവണ പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിൽ മാനേജർ പോസ്റ്റ് ഉൾപ്പെട്ടില്ല എന്ന വാദമാണ് അന്തിമ വിജ്ഞാപനം വൈകുന്നതിന് കാരണമായി തൊഴിൽ വകുപ്പ് പറയുന്നത്.വളരെ പെട്ടെന്ന് തന്നെ ഈ സങ്കേതികത്വം പരിഹരിച്ച് കഴിഞ്ഞവർഷം തന്നെ നടപ്പിൽ വരേണ്ടിയിരുന്ന മിനിമം വേതനം, 16 മാസം കഴിഞ്ഞിട്ടും

നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ്വേറിട്ട ഈ സമരരീതി സംഘടിപ്പിക്കേണ്ടിവന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ഈ മിനിമം വേതനം നടപ്പാക്കുന്നതിലൂടെ യാതൊരു രീതിലുള്ള ബാധ്യതയും സർക്കാരിന് വരുന്നില്ല. എന്നിട്ടും ഈ കാലതാമസം ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാകുന്നില്ല.കെപിപിഎ സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോർജ്ജ് അദ്ധ്യക്ഷനായി, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് വി.ആർ. പ്രതാപൻ, എസ്ടിയു ജില്ലാ സെക്രട്ടറി മഹീൻ അബൂബക്കർ, എ.പി.അജിത് കുമാർ . ബിഎംഎസ്ആർഎ, ഡി.എൻ. അനിത കെജിപിഎ, സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രവീൺ, എ.ജാസ്മി മോൾ , പ്രാക്കുളം സുരേഷ്, ടി.വി. നവജി , ടി.സുഹൈബ്, കെ.വി പങ്കജാക്ഷൻ, ജയൻ കോറോത്ത്, ചെറി ന്നിയൂർ രാജീവ്, ടി.സജിത് കുമാർ എന്നിവർ സംസാരിച്ചു.