പേരാമ്പ്ര: സി പി ഐ എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പി. കൃഷ്ണപിള്ളയുടെ 76-ാം ചരമവാർഷികം അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും എരവട്ടൂർ കനാൽ മുക്കിൽ ആചരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎൽഎയുമായ ടി.പി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമൂഹം പ്രകൃതിദുരന്തങ്ങളുടെ ആഘാതം നേരിടുന്ന സാഹചര്യത്തിലാണ്

കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപൊട്ടൽ ദുരന്തം നേരിടാനും അതിന് ഇരയായവരെ പുനരധിവസിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾ ഉന്നതമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെ ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹജീവികളെ കരുതുന്ന പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നതിനു എല്ലാവരും കൃഷ്ണപ്പിള്ളയുടെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തിൽ പങ്കാളികളാകണമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ആഹ്വാനം ചെയ്തു.

സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം പി. ബാലൻ അടിയോടി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, ടി.പി. കുഞ്ഞിനന്ദൻ, കെ.പി. ഗോപി, സി.കെ. അശോകൻ, വി.കെ. സുനീഷ്, എം.എം. സുഗതൻ, കെ. രാമകൃഷ്ണൻ, കെ. നഫീസ, സുലഭ കല്ലോട്, എന്നിവരും പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ.പി. രവി നന്ദിയും പറഞ്ഞു.