വടകര: ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയും ആയിരുന്ന അഡ്വ: എം.കെ.പ്രേംനാഥിന്റെ ചരമവാര്‍ഷികം സപ്തംബര്‍ 29 ന് വിപുലമായ പരിപാടികളോടെ ആചരിക്കും. ഇതിനായി 251 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്കി. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന് അധ്യക്ഷത വഹിച്ചു. സലിം മടവൂര്‍, എന്‍ കെ വത്സന്, പി കിഷന്‍ചന്ദ്, കെ ലോഹ്യ, എടയത്ത് ശ്രീധരന്, ഭാസ്കരന് കൊയക്കല്ലൂര്, ജെ എന്‍ പ്രേം ഭാസില്‍, പി പി രാജന്, സി പി രാജന്, ഇ കെ സജിത്ത്കുമാര്‍, എ ടി ശ്രീധരന്, വി കെ സന്തോഷ്കുമാര്‍, പി കിരണ്‍ജിത്ത്, അഡ്വ. രവീന്ദ്രനാഥ്, പി എം നാന്നു, ഗണേഷന് കാക്കൂര്‍, നിഷാദ് പൊന്നംകണ്ടി, നാരായണ കിടാവ്, എം കെ സതി, പ്രഭീഷ് ആദിയൂര്, വത്സന് എടക്കോടന്‍, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എം.കെ.ഭാസ്കരന് (ചെയര്മാന്), പി.പി.രാജന് (ജനറല്‍ കണ്‍വീനര്‍), സി വിനോദന്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു