തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 15കാരനെ റെയില്‍വേ സുരക്ഷാസേന പിടികൂടി. കഴിഞ്ഞ രണ്ടിന്
തിരുവനന്തപുരത്തുനിന്ന് മംഗലപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനും മധ്യേയാണ് കല്ലെറിഞ്ഞത്. തീവണ്ടിയുടെ കോച്ചിന്റെ ചില്ല് തകര്‍ന്നിരുന്നു. തീവണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി പിടിയിലായത്.
വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ആര് എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സജിലാല്‍, അനൂബ്, എഎസ്ഐ ജോസ്, ബാബു, ജയിംസ്, ഉണ്ണികൃഷ്ണപിള്ള, രജനീഷ്, ദിവ്യ
എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ആര് എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സജിലാല്‍, അനൂബ്, എഎസ്ഐ ജോസ്, ബാബു, ജയിംസ്, ഉണ്ണികൃഷ്ണപിള്ള, രജനീഷ്, ദിവ്യ