വടകര: വടകര എക്സൈസിൻ്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. വടകര ബിഎം സ്കൂളിന്റെ ഹാളിൽ ആയിരുന്നു പരിപാടി നടത്തിയിരുന്നത്. വടകര ബി ഇ എം സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര താലൂക്കിലെ വിവിധ ഹൈസ്കൂളുകളിൽ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. മേമുണ്ട

ഹൈസ്കൂളിലെ ഭഗത്ത് തെക്കേടത്ത് ഒന്നാം സ്ഥാനം, വടകര സംസ്കൃതം എച്ച് എസ് ലെ ദേവാംഗ്കൃഷ്ണ രണ്ടാം സ്ഥാനം, സിയ ഫാത്തിമ പുതുപ്പണം ജെ.എൻ. എം . എച്ച്.എസ് മൂന്നാം സ്ഥാനവും , ദേവതീർത്ഥ എസ് മേമുണ്ട .എച്ച്.എസ് നാലാം സ്ഥാനവും നേടി. വടകര നഗരസഭയിലെ വൈസ് ചെയർമാൻ സതീശൻ പരിപാടിയിൽ ആശംസകൾ അറിയിച്ചു .