വടകര: വടകര-വില്യാപ്പള്ളി റോഡില്‍ അക്ളോത്ത് നട ഭാഗത്ത് റോഡിന്റെ അവസ്ഥ ദയനീയം. തകര്‍ന്ന റോഡ് റിപ്പയര്‍
ചെയ്യാത്തതില്‍ നാട്ടുകാരില്‍ അമര്‍ഷം ശക്തമാണ്. ഇവിടെ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. കുണ്ടും കുഴിയും നിറഞ്ഞ ഈ ഭാഗത്ത് കൂടെയുള്ള യാത്ര ദുസ്സഹമാണ്.
മഴയുടെ ശക്തി കുറഞ്ഞതോടെ റോഡിന്റെ ദയനീയാവസ്ഥ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. നൂറു മീറ്ററോളം ദൂരത്തില്‍ ചെറുതും വലതുമായ കുഴികളാണ് റോഡിലൂടനീളം. വാഹനങ്ങള്‍ എങ്ങനെയൊക്കെയോ നിരങ്ങിനീങ്ങുന്നു. മിക്ക വാഹനങ്ങള്‍ക്കും കേട് സംഭവിക്കുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതുവഴി കടന്നുപോകുന്നത്.
അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അടിയന്തരമായി ചെയ്യേണ്ട റിപ്പയര്‍ ജോലി ചെയ്യാന്‍ നടപടിയില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.