വിലങ്ങാട്: ഉരുള്‍ പൊട്ടലില്‍ കടയും വീടും നഷ്ടപ്പെട്ടയാളോട് വിലങ്ങാട് ഗ്രാമീണ ബാങ്കിന്റെ ക്രൂരത. വിലങ്ങാട് മഞ്ഞ
ചീളിയിലെ തെടും തങ്കിയില്‍ സിജോ തോമസിന്റെ എഅക്കൗണ്ടില് സുഹൃത്ത് അയച്ച പതിനയ്യായിരം രൂപ അദ്ദേഹത്തിന് മുന്‍പ് ബാങ്കില്‍ ഉണ്ടായിരുന്ന ലോണിലേക്ക് വരവുവെക്കുകയായിരുന്നുവെന്ന് സിജോ പറഞ്ഞു. ഈ മാസം 14ന് ആണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് തുക എത്തിയത്. ന്നാല് കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാന്‍ ചെന്നപ്പോഴായിരുന്നു പണം ലോണില്‍ വരവുവെച്ചരിക്കുകയാണന്നും പണം നല്കാന് കഴിയില്ലന്നും ബാങ്ക് ഇദ്ദേഹത്തെ അറിയിച്ചത്. വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പണം സിജോയുടെ അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചു നല്കി.
ഷിജോ ലോണ്‍ എടുത്ത സമയത്ത് ഓട്ടോമാറ്റിക് ആയി ലോണിലേക്ക് കുടിശ്ശിക തുക മാറ്റുവാന്‍ ബാങ്കിനെ അധികാരപെടുത്തിയിരുന്നതായും അതു ബാങ്കിംഗ് സോഫ്റ്റ്വെയറില് അപ്ഡേറ്റ് ചെയ്തിരുന്നതായും ബാങ്ക് അധികൃതര്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പണം പിടിച്ചതെന്നും അതിനാല്‍ ഇടപാടുകാരന്റെ അക്കൗണ്ട് നിന്ന് 14 ന് വൈകീട്ട് 15,000രൂപ
സിജോ തോമസിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ഡെബിറ്റ് വഴി പോകുകയായിരുന്നെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. രേഖാ മൂലമുള്ള പരാതി ലഭിച്ചതോടെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് വേഗത്തില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പൈസ മാറ്റി കൊടുക്കുകയും ചെയ്തായി ബാങ്ക് അധികൃതര്‍ പറഞ്ഞു.