അഴിയൂർ: ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തോടു കൂടി ബാലഗോകുലം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് തകൃതിയായ ഒരുക്കം. അഴിയൂരിൽ സ്വാഗതസംഘമായി. വേണുഗോപാല ക്ഷേത്ര ഹാളിൽ നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി അരുൺ എം. കെ യെയും സഹപ്രമുഖായി മിഥുൻലാലിനെയും

ട്രഷററായി രതീഷ്.കെ.പി, രക്ഷക് പ്രമുഖായി അശ്വന്ത് പവിത്രൻ, മാതൃ സമിതി അധ്യക്ഷയായി ശ്രീകല വി എൻ എന്നിവരെയും രക്ഷധികാരികളായി പി.എം.അശോകൻ, വേണുനാഥ് കപ്പക്കടവത്ത്, രത്നേഷ് കെ.വി, പ്രകാശൻ പി.കെ, അജിത് കുമാർ.ടി, അനിൽ കുമാർ.വി.പി, എന്നിവരെയും തിരഞ്ഞെടുത്തു. ഈ മാസം 26നാണ് ശ്രീകൃഷ്ണജയന്തി.