വടകര: വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിഷയത്തില്‍ കുറ്റക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതില്‍
പ്രതിഷേധിച്ച് യുഡിഎഫ്, ആര്‍എംപിഐ പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ സമരത്തില്‍ രോഷമിരമ്പി. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മതവികാരം വളര്‍ത്തി വോട്ട് തട്ടാനുള്ള ഹീനശ്രമമാണ് സിപിഎം നടത്തിയതെന്ന് കെ.മുരളീധരന് കുറ്റപ്പെടുത്തി. ഈ പ്രശ്നത്തില്‍ പോലീസ് നടപടി പക്ഷപാതപരമാണ്. ഇത് അവസാനിപ്പിക്കണമെന്നും ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ ഒന്നര കൊല്ലം കഴിഞ്ഞാല്‍ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും കെ.മുരളീധരന് മുന്നറിയിപ്പു നല്കി. പിണറായിയുടെ ഭരണത്തില്‍ കള്ളക്കേസെടുത്ത ഒരു പോലീസുകാരനും രക്ഷപ്പെടാന്‍ പോകുന്നില്ല. കാഫിര്‍ പ്രശ്നത്തില്‍ കുറ്റക്കാരെ കണ്ടെത്തി ആ ലിസ്റ്റ് കോടതിയില്‍
കൊടുത്തില്ലായെങ്കില്‍ നിങ്ങളാരും ഭാവിയില്‍ പെന്ഷന് വാങ്ങില്ലെന്ന് പോലീസുദ്യോഗസ്ഥരോട് താക്കീതായി മുരളീധരന് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വിഷയത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ തെളിവ് കിട്ടിയിട്ടും അവര്‍ക്കെതിരെ കേസെടുക്കാത്ത പോലീസ് നിലപാടാണ് യുഡിഎഫ്-ആര്‍എംപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സമരക്കാരെ പോലീസ് ബാരിക്കേഡ് കെട്ടിതടഞ്ഞു.
പാറക്കല്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, ടി.ടി.ഇസ്മയില്‍, ഡിസിസി പ്രസിഡന്റ്
അഡ്വ.കെ.പ്രവീണ്‍ കുമാര്‍, കോട്ടയില്‍ രാധാകൃഷന്, സൂപ്പി നരിക്കാട്ടേരി, അഡ്വ. ഐ.മൂസ എന്നിവര്‍ സംസാരിച്ചു.