വടകര: വയനാടിന്റെ അതിജീവനത്തിന് വേണ്ടി ‘യുവത കൂട്ടായ്മ പുത്തൂര്‍’ സംഘടിപ്പിച്ച ബിരിയാണി ചാലഞ്ച്
ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. 1300ഓളം പേര് പങ്കെടുത്ത പരിപാടിയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പ്രദേശവാസികള്‍ സഹകരിച്ചു. ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രദേശത്ത് നിറ സാന്നിധ്യമായ സംഘടന ബിരിയാണി ചാലഞ്ച് വഴി കണ്ടെത്തുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു.
യുവത കൂട്ടായ്മയുമായി സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും സെക്രട്ടറി കെ.പ്രമോദ് നന്ദി അറിയിച്ചു.

