അഴിയൂർ: ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷൻ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചു ചോമ്പാൽ കമ്പയിന് ആർട്സ് സയൻസ് സ്പോർട്സ് ക്ലബ് റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകൾ അയച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ നടന്ന പരിപാടി

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മുക്കാളി സ്റ്റേഷൻ അടച്ചു പൂട്ടാൻ പോവുകയാണെന്ന റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ജനവിരുദ്ധ നടപടിയാണെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. പി കെ കോയ, ടി സി രാമചന്ദ്രൻ, കെ അൻവർ ഹാജി, കെ ജഗൻ മോഹൻ, പി പി ഷിഹാബുദ്ദീൻ, അഡ്വ വി കെ നിയാഫ്, വി കെ ഇക് ലാസ്, ബി കെ റുഫൈയിദ്, ഷംഷീർ അത്താണിക്കൽ എന്നിവർ സംസാരിച്ചു.