തിരുവള്ളൂര്‍: യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ചും അംഗനവാടികളുടെ ശോചനീയാവസ്ഥ
അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നൂറുക്കണക്കിന് പേര് അണിനിരന്ന പ്രതിഷേധ കൂട്ടായ്മ സിപിഎം വടകര ഏരിയ സെക്രട്ടറി ടി.പി.ഗോപാലന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ നിരവധി അംഗനവാടികള്‍ മേല്‍ക്കൂരയും മതിലുകളും തകര്‍ന്ന് അപകട ഭീഷണിയിലാണ്. രണ്ടു വര്‍ഷം മുന്നേയുള്ള മഴയില്‍ തകര്‍ന്ന മതിലുകള്‍ ഇപ്പോഴും തകര്‍ന്ന അതേ നിലയില്‍ കിടക്കുന്നു. വര്‍ഷാവര്‍ഷം അംഗനവാടി നവീകരണത്തിന് ഫണ്ട് വകയിരുത്താറുണ്ടെങ്കിലും അതു വിനിയോഗിച്ച് പ്രവര്‍ത്തനം നടക്കാത്തതുകൊണ്ടാണ് അംഗനവാടി
വിഷയം ഉയര്‍ത്തി സമരം ചെയ്യേണ്ടി വന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ഭരണ സമിതി വന്നതിന് ശേഷം 5 വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി ആകെ 76,40,000 രൂപ അംഗനവാടി നവീകരണത്തിന് ഫണ്ട് വകയിരുത്തിയെങ്കിലും ഇതില്‍ 2022-23 വര്‍ഷത്തില്‍ 4,68,868 രൂപയുടെ പ്രവൃത്തി മാത്രമാണ് നടന്നത്.
71,71,132 രൂപയും വിനിയോഗിക്കാതെ ലാപ്സായിപോയത് പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ പിടിപ്പ് കേട് കൊണ്ട് മാത്രമാണെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി.
എം.ടി.രാജന് അധ്യക്ഷനായി. കെ.കെ.സുരേഷ്, വള്ളില്‍ ശ്രീജിത്ത്, ഗോപീനാരായണന്‍, പി.പി.രാജന് എന്നിവര്‍ സംസാരിച്ചു.
എന്‍.കെ.അഖിലേഷ് സ്വാഗതം പറഞ്ഞു.