വടകര: കോഴിക്കോട് റൂറൽ എസ്പിയായി പി.നിധിൻരാജ് ചുമതലയേറ്റു.
തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ, ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ പദവിയിൽ നിന്നാണ് അദ്ദേഹം റൂറൽ എസ്പിയായി എത്തിയത്. 2019 ബാച്ച് ഐപിഎസ്

ഉദ്യോഗസ്ഥനായ നിധിൻ രാജ് നാദാപുരം, തലശ്ശേരി, പാലാ എന്നിവിടങ്ങളിൽ എഎസ്പിയായും സ്പെഷ്യൽ ഓപ്പറേഷൻസ് മലപ്പുറം എസ്പിയായും തൃശൂർ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാൻഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് സ്വദേശിയാണ്.