ചെരണ്ടത്തൂര്‍: നഷ്ടപരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥലം ഉടമകള്‍ വടകര-മാഹി കനാല്‍ പ്രവൃത്തി തടഞ്ഞു.
കനാലിനായി കൂടുതല്‍ സ്ഥലം ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം ഉടമകള്‍ക്കും കൃത്യമായ സംഖ്യ കിട്ടിയില്ല. കൊയിലാണ്ടി ലാന്റ് അക്വസിഷന്‍ തഹസില്‍ദാര്‍ക്ക് രേഖകള്‍ നല്‍കിയിട്ട് ഒരുവര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥലം ഉടമകള്‍ രംഗത്ത് വന്നതും ചെരണ്ടത്തൂര്‍ മാങ്ങാമൂഴിയില്‍ പ്രവൃത്തി തടഞ്ഞതും. കനാലിന്റെ തിരുവള്ളൂര്‍ പഞ്ചായത്തില്‍ പെട്ട വെള്ളൂക്കര ഭാഗത്തും നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ പ്രവൃത്തി തുടങ്ങാന്‍ സ്ഥല ഉടമകള്‍ സമ്മതിച്ചിട്ടില്ല.
നഷ്ടപരിഹാരം ലഭിക്കാത്തത് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. കൊയിലാണ്ടി അക്വസിഷന്‍ തഹസില്‍ദാര്‍ പ്രസൂണും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉടമകളോട് ചര്‍ച്ച ചെയ്തെങ്കിലും വിജയിച്ചില്ല. നഷ്ടപരിഹാരത്തുക ലഭിക്കാതെ പണിതുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥല ഉടമകള്‍. പറമ്പത്ത് കുഞ്ഞബ്ദുള്ള,
സുധീര്‍ എടവലത്ത്, ചന്ദ്രന്.എം.കെ, ഷനില്‍ പി.എസ്സ്.ഭവന് എന്നിവര്‍ പ്രതിഷേധ സമരത്തില്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ ജനകീയപിന്തുണയോടെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.