വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസിലെ പ്രതിയും മുന്‍ മാനേജറുമായ മധ ജയകുമാറിനെ
അന്വേഷണ സംഘം വടകരയിലെത്തിച്ചു. തിങ്കളാഴ്ച സന്ധ്യയോടെ വടകരയിലെത്തിച്ച പ്രതിയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. തെലങ്കാനയോട് ചേര്‍ന്ന കര്‍ണാടക അതിര്‍ത്തിയില്‍ ബിദര്‍ ജില്ലയിലെ ഹുംനാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
സ്വദേശമായ മേട്ടുപ്പാളയത്തില്‍ നിന്ന് ഹൈദരാബാദ് വഴി മുംബൈക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി മധ ജയകുമാര്‍ പോലീസിന്റെ വലയിലായത്. 17 കോടി രൂപയുടെ 26 കിലോ സ്വര്‍ണം കാണാതായത് സംബന്ധിച്ച് വടകര പോലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചതിനു പിന്നിലെ പ്രതിയുടെ ആധാര്‍, മൊബൈല്‍ സിം കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയെല്ലാം പോലീസ് ബ്ലോക്ക് ചെയ്തിരുന്നു. അതിനാല്‍ വ്യാജ ആധാറും സിം കാര്‍ഡും സ്വന്തമാക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി കുടുങ്ങിയത്. ബിദറിലെ ഹുംനാബാദില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് ഇത് തരപ്പെടുത്തിയെടുക്കുന്നതിനിടയില് വിവരം കര്‍ണാടക പോലീസിന് ലഭിക്കുകയും പിടികൂടുകയുമായിരുന്നു. മധജയകുമാറിനൊപ്പം ഭാര്യയും സുഹൃത്തും ഉണ്ട്. മധജയകുമാറിന്റെ സ്വദേശമായ മേട്ടുപ്പാളയത്തിലായിരുന്ന ക്രൈബ്രാഞ്ച് സംഘം വിവരം കിട്ടിയതിനു പിന്നാലെ ബിദറിലെത്തി ഇയാളെ കസ്റ്റഡിയിലെുത്തു. എസ്ഐ ബിജു വിജയന്, സീനിയര്‍ സിപിഒ
റിനീഷ് കൃഷ്ണ, സൈബര്‍ സെല്ലിലെ വിജേഷ് എന്നിവരാണ് പ്രതിയെ വടകരയിലെത്തിച്ചത്. ക്രൈബ്രാഞ്ചിനൊപ്പം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, സിഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ ചോദ്യം ചെയ്തു.
മൂന്ന് വര്‍ഷം ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലുണ്ടായിരുന്ന മാനേജര്‍ സ്ഥലംമാറി പോയതിനു പിറകെ എത്തിയ പുതിയ മാനേജര്‍ നടത്തിയ പരിശോധനയിലാണ് ബാങ്കിലെ 26 കിലോ സ്വര്‍ണം വ്യാജമാണെന്ന് തെളിയുന്നത്. 42 അക്കൗണ്ടുകളിലായി പണയം വെച്ച സ്വര്‍ണത്തിനു പകരം മുക്ക്പണ്ടം വെച്ചാണ് മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്കടന്നുകളഞ്ഞത്. സ്ഥലം മാറ്റിയെങ്കിലും മുന്‍ മാനേജര്‍ പുതിയ സ്ഥലത്ത് ചുമതല ഏല്ക്കാതെ മുങ്ങുകയായിരുന്നു.
സംഭവം പുറത്തായതോടെ എല്ലാറ്റിനും പിന്നില്‍ സോണല്‍ മാനേജറാണെന്ന് ആരോപിച്ച് പ്രതി വീഡിയോയുമായിരംഗത്തെത്തുകയുണ്ടായി.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണമാണ് പണയം വെച്ചതെന്നുംസോണല് മാനേജരുടെ നിര്‍ദേശ പ്രകാരം ആണ്
കാര്‍ഷിക ഗോള്‍ഡ് ലോണ്‍ നല്‍കിയതെന്നുമായിരുന്നു മധ ജയകുമാര്‍ വീഡിയോയില്‍ പറഞ്ഞത്. ഇക്കാര്യങ്ങളിലെല്ലാം പ്രതി അറസ്റ്റിലായതോടെ കൃത്യമായ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.