വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വര്‍ണ തട്ടിപ്പു കേസിലെ പ്രതി പിടിയില്‍. മുന്‍ ബാങ്ക് മാനേജര്‍ മധ
ജയകുമാര്‍ (34) തെലങ്കാന-കര്‍ണാടക അതിര്‍ത്തിയിലെ ബിദര്‍ ജില്ലയിലെ ഹുംനാബാദില്‍ നിന്നാണ്
പിടിയിലായത്. സൂചന ലഭിച്ചതിനു പിന്നാലെ വടകരയില്‍ നിന്ന് പോയ പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
17 കോടിയുടെ 26 കിലോ സ്വര്‍ണമാണ് ബാങ്കില്‍ നിന്ന് നഷ്ടമായത്. 42 അക്കൗണ്ടുകളിലായി പണയം വെച്ച സ്വര്‍ണത്തിനു പകരം മുക്ക്പണ്ടം വെച്ചാണ് മുന്‍ ബാങ്ക് മാനേജര്‍ കടന്നുകളഞ്ഞത്. മൂന്ന് വര്‍ഷം ബാങ്കിലുണ്ടായിരുന്ന മാനേജര്‍ സ്ഥലംമാറി പോയതിനു പിറകെ എത്തിയ പുതിയ മാനേജര്‍ നടത്തിയ പരിശോധനയിലാണ് ബാങ്കിലെ 26 കിലോ സ്വര്‍ണം വ്യാജമാണെന്ന് തെളിയുന്നത്. സ്ഥലം മാറ്റിയ മുന്‍ മാനേജര്‍ മധ ജയകുമാര്പുതിയ സ്ഥലത്ത് ചുമതല ഏല്ക്കാതെ മുങ്ങുന്നു. സംഭവം പുറത്തായതോടെ
എല്ലാറ്റിനും പിന്നില്‍ സോണല്‍ മാനേജറാണെന്നും ആരോപിച്ച് പ്രതി വീഡിയോയുമായിരംഗത്തെത്തുകയുണ്ടായി.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണമാണ് പണയം വെച്ചതെന്നും സോണല്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ആണ് കാര്‍ഷിക ഗോള്‍ഡ് ലോണ്‍ നല്‍കിയതെന്നുമാണ് മധ ജയകുമാറിന്റെ പ്രധാന വിശദീകരണം. ഇക്കാര്യങ്ങളിലെല്ലാം പ്രതി അറസ്റ്റിലായതോടെ കൃത്യമായ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേസില്ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസില്‍ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ
സംഘം പരിശോധിക്കുക. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ആദ്യമായാണ് ബാങ്കില്‍ നേരിട്ട് എത്തുന്നത്. ബാങ്ക് മുന്‍ മാനേജര്‍ മധ ജയകുമാറിന്റെ വിഡിയോയില്‍ പറയുന്ന സ്വകാര്യ ധന കാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് മധ ജയകുമാര്‍ ആരോപിക്കുന്ന ബാങ്ക് സോണല്‍ മാനേജരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.