വേളം: അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്നും ഈ വർഷം എൽഎസ്എസ് വിജയിച്ച ആമിന റഹ്മ, ഹംന ഫാത്തിമ, നസാഹാസറിൻ, ആയിഷ അൽഫ എന്നിവർക്കുള്ള ഉപഹാരം കുന്നുമ്മൽ എഇഒ പി എം അബ്ദുറഹിമാൻ വിതരണം ചെയ്തു. പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോക്ടർ സച്ചിത്ത് ഡി ‘രക്ഷാകർതൃത്വം ഒരു കല’ എന്ന വിഷയത്തെക്കുറിച്ച്

സംസാരിച്ചു. മൂന്നു പതിറ്റാണ്ട് കാലമായി ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായ ഡോക്ടർ സച്ചിത്തിന് സ്കൂളിൻറെ ഉപഹാരം ഗ്രാമപഞ്ചായത്ത് മെമ്പർ ചന്ദ്രൻ സമർപ്പിച്ചു. ഹെഡ്മാസ്റ്റർ വിനോദൻ സിപി, ഷമീം എസ് കെ ,സബീർ കെ, അനുഷ അശോക്, ഇ കെ കുഞ്ഞബ്ദുല്ല, അബ്ദുള്ള ഫൈസി,ബിനിഷ എന്നിവർ സംസാരിച്ചു.