വടകര: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഹരേറാം മോട്ടോര്‍സിന്റെ കാരുണ്യയാത്ര. ഹരേറാം മോട്ടോര്‍സിന്റെ ഉടസ്ഥതയിലുള്ള മുഴുവന്‍ ബസുകളും തൊഴിലാളികളുടെ സഹകരണത്തോടെ സാന്ത്വനയാത്ര നടത്തി. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎസ്പി ഹരിപ്രസാദ് ഫ്ളാഗ്

ഓഫ് ചെയ്തു. ചടങ്ങില്‍ അഡ്വ. ഇ.നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു. ഹരേറാം മോട്ടോര്‍സ് ഉടമ റോഷില്‍, മകന് സഹര്‍ഷ് മാനേജര്‍ മാരായ. ഇ.കെ.രാജന്, ചന്ദ്രന് തൊവരായി, അനൂപ്, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ.എ. സതീശന് (സിഐടിയു), കെഎന്‍എ അമീര്‍ (ഐഎന്‍ടിയുസി), എരഞ്ചിക്കല് രവി (ബിഎംഎസ്), വി.കെ.സജീവന് (എഐടിയുസി) , കെ. പ്രകാശന് ( എച്ച്എംഎസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പി. അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.