വടകര: നവമാധ്യമ രംഗത്ത് പുതിയ കാൽവെപ്പുമായി ഏകതാര മീഡിയ പ്രവർത്തനമാരംഭിച്ചു. ചോറോട് ഗേറ്റിൽ ടി. നാരായണി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ടി.വി.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഎൽസി സിഎസ് ചെയർമാൻ രമേശൻ പാലേരി, ഗായകൻ വി.ടി.മുരളി, ടി.രാജൻ, ഡോ. രാജേന്ദ്രൻ എടത്തുംകര, എം.എം.സോമശേഖരൻ, ആർട്ടിസ്റ്റ് രമേശൻ, പ്രദീപ് ചോമ്പാല, ആർ.കെ.പ്രദീപ്, എടയത്ത്

ശ്രീധരൻ, മധു കുറുപ്പത്ത്, ഇരിങ്ങൽ കൃഷ്ണൻ, സത്യനാഥൻ കണ്ണാറത്ത്, ഡോ.ഗിരീഷ് നാവത്ത്, ആർട്ടിസ്റ്റ് റെജിന, ടി ടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സജീവൻ ചോറോട് സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.