ആയഞ്ചേരി: സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന പി.കൃഷ്ണപ്പിള്ളയുടെ അനുസ്മരണ ദിനം സിപിഎം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

പ്രഭാതഭേരിക്ക് ശേഷം ഈയ്യക്കൽ ഗോപാലൻ പതാക ഉയർത്തി. പ്രജിത്ത് പി. അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിരാമൻ, ലിബിൻ കെ. എം, അശ്വിൻ പി.കെ, റിജിന കെ.എം, അനിഷ് പി.കെ, പ്രദീപൻ കെ, ഡോണാ ദാസ്, പ്രണവ് ഇ എന്നിവർ സംസാരിച്ചു.