വടകര: മാധ്യമ, യുഡിഎഫ് നുണ പ്രചാരണങ്ങൾക്കെതിരെ സിപിഎം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബഹുജന പ്രതിരോധം ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം
എം.ഗിരീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പുഷ്പജ, ടി.പി ഗോപാലൻ, പി കെ ദിവാകരൻ എന്നിവർ സംസാരിക്കും.