കുറ്റ്യാടി: വയനാട്ടിലെ ദുരിത ബാധിതരെ ഒപ്പം ചേര്‍ത്ത് വാട്ട്സാപ്പ് കൂട്ടായ്മ. പ്രവാസികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘കടത്തനാടന്‍ സഖാക്കള്‍ ‘ സന്നദ്ധ ജീവകാരുണ്യ വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

നിധിയിലേക്ക് 1,51,151 രൂപ കൈമാറി. കടത്തനാടന്‍ സഖാക്കള്‍ കൂട്ടായ്മയ്ക്കു വേണ്ടി ജമീല മരുതോങ്കര സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി.ജയരാജന് തുക കൈമാറി. സുധീഷ് ചാലില്‍, ചെക്കൂറ ബാബു, പി.രാജേഷ്, ഷിയാരാ ചാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.