വിലങ്ങാട്: മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് സംഘം ഓഫീസിലും കർഷകരുടെ വീടുകളിലും സൂക്ഷിച്ചിരുന്ന കന്നുകാലിതീറ്റ വസ്തുക്കൾ ഉൾപ്പെടെ വെള്ളത്തിൽ ഒഴുകിപ്പോവുകയും ഉപയോഗശൂന്യമായി മാറുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ മിൽമ വടകര പി ആൻഡ് ഐ യൂണിറ്റ് പരിധിയിൽ വരുന്ന സംഘങ്ങളുടെയും തൂണേരി ബ്ലോക്കിലെ ക്ഷീര സംഘങ്ങളുടെയും കൂട്ടായ്മയിലൂടെ രണ്ടു

ലക്ഷത്തോളം രൂപ വിലവരുന്ന 80 ചാക്ക് മിൽമ കാലിത്തീറ്റയും 150 ചാക്ക് ചോളം സൈലേജും കർഷകരുടെ വീട്ടിലെത്തിച്ചു. വിലങ്ങാട് ക്ഷീര സംഘം ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മിൽമ കാലിത്തീറ്റ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കുടത്താങ്കണ്ടിയും , മിൽമ വടകര യൂണിറ്റിലെ ക്ഷീര സംഘങ്ങൾ നൽകുന്ന സൈലേജ് വിതരണ ഉദ്ഘാടനം ഭരണസമിതി അംഗം പി ശ്രീനിവാസൻ നിർവഹിച്ചു. ചടങ്ങിൽ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മിൽമ ഭരണസമിതി അംഗങ്ങളായ കെ.കെ

അനിത , പി.ടി ഗിരീഷ് കുമാർ , മിൽമ യൂണിറ്റ് ഹെഡ് ബിജു എസ് നായർ, ചെക്യാട് സംഘം പ്രസിഡണ്ട് പി സുരേന്ദ്രൻ , വട്ടോളി സംഘം പ്രസിഡൻ്റ് രാഘവൻ, തൂണേരി സംഘം പ്രസിഡൻ്റ് ചന്ദ്രൻ, നരിക്കാട്ടേരി സംഘം പ്രസിഡൻ്റ് മുഹമ്മദ് ഹാജി, കോട്ടപ്പള്ളി സംഘം സെക്രട്ടറി സുരേഷ് ബാബു ,വൈസ് പ്രസിഡണ്ട് ജിഷ , സംഘം സെക്രട്ടറി സീന ജോസഫ്, കർഷക പ്രതിനിധി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. സംഘത്തിൻ്റെ പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കുന്നതിനായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുവദിക്കുന്നതാണെന്ന് ക്ഷീരസംഘം കൺസോർഷ്യം ചെയർമാൻ കൂടിയായ മിൽമ ഭരണസമിതി അംഗം ശ്രീനിവാസൻ പറഞ്ഞു..