ഇരിങ്ങണ്ണൂര്‍: ദുരന്ത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റിയും. 25,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്ര കമ്മിറ്റി സംഭാവന
നല്‍കിയത്. ഇ.കെ.വിജയന് എംഎല്‍എ തുക ഏറ്റുവാങ്ങി. കമ്മറ്റി ഭാരവാഹികളായ ടി.പി.രാജന്, ടി.പ്രകാശന്, വി.കെ മോഹനന്, വിജയന് എടവങ്കേരി എന്നിവര്‍ പങ്കെടുത്തു.
