ആയഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ. ആയിഷ അധ്യക്ഷയായി. 14 മേഖലയിലാണ് മികച്ച കർഷകരെ തെരഞ്ഞെടുത്തത്. നിടുമ്പ്രത്ത് ശങ്കരക്കുറുപ്പ് (മുതിർന്ന കർഷകൻ), കല്യാണി രായരോത്ത് (കർഷക

തൊഴിലാളി), എൻ. കെ. രാജൻ (ജൈവ കർഷകൻ), സുബൈദ മൂസ (വനിതാ കർഷക), സീന തെക്കേ തറമൽ (പട്ടികജാതി കർഷക), മൊയ്തു പുതിയെടുത്ത് (നെൽ കർഷകൻ), വി.കെ.സുകുമാരൻ (നാളികേര കർഷകൻ), റൈഹാനത്ത് അച്ചാറമ്പത് (ക്ഷീര കർഷക), അലീമ അറഫ മൻസിൽ (മത്സ്യ കർഷക), കുഞ്ഞിപ്പൊക്കൻ കണ്ടോത്ത് (മുതിർന്ന തെങ്ങുകയറ്റ തൊഴിലാളി), സഹദ് പറമ്പത്ത് (യുവകർഷകൻ), അമൽ ഷാൻ (വിദ്യാർത്ഥി കർഷകൻ) എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത് .പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി

ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ, പഞ്ചായത്ത് അംഗങ്ങളായ ടി. സജിത്ത്, ടി.കെ. ഹാരിസ്, കാട്ടിൽ മൊയ്തു, സരള കൊള്ളിക്കാവിൽ, എം.വി.ഷൈബ, ലിസ പുനയങ്കോട്ട്, സി.എം.നജുമുന്നിസ, എ. സുരേന്ദ്രൻ, എൻ.പി.ശ്രീലത, പ്രവിത അണിയോത്ത്, സെക്രട്ടറി കെ.ശീതള, എം. പത്മനാഭൻ, ആനാണ്ടി കുഞ്ഞമ്മദ്, കെ. സോമൻ, സി.വി. കുഞ്ഞിരാമൻ, കണ്ടോത്ത് കുഞ്ഞിരാമൻ, സി. എച്ച്. ഹമീദ്, പി.കെ. ബാലൻ, മുത്തു തങ്ങൾ, പി.കെ. രാഘവൻ, ഷഫീഖ് തറോപ്പൊയിൽ, ടി. കെ. ബാബു, പി.എം.രാജീവൻ, ഷിജില, കെ.ജി. ബഷീർ, കൃഷി അസിസ്റ്റൻ്റുമാരായ രാഗിൻഷാജി, അശ്വതി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പി. കൃഷ്ണ സ്വാഗതവും കെ.ജെ.രജിത നന്ദിയും പറഞ്ഞു.