തിരുവനന്തപുരം: കാഫിര്‍ സ്ക്രീന്‍ഷോട്ടിന് പിന്നില്‍ ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. സ്ക്രീന്‍ഷോട്ടുമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെളിയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസല്ല, പോലിസാണെന്നും മുരളീധരന്
പറഞ്ഞു. സംഭവത്തിലെ വസ്തുത കണ്ടെത്താന്‍ പോലീസ് ഗ്രൂപ്പ് അഡ്മിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഫിര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തെറ്റായ നടപടി സ്വീകരിച്ചവര്‍ക്കെതിരെ നടപടി ഉണ്ടായേ മതിയാകൂവെന്നും വ്യക്തമാക്കിയ അദ്ദേഹം വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി.
കാഫിര്‍ വിവാദത്തില്‍ എം.വി ഗോവിന്ദനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രംഗത്തുവന്നിരുന്നു. കാഫിര്‍ സ്ക്രീന്‍ഷോട്ടിന് പിന്നില്‍ യുഡിഎഫ് ആണെന്ന് എം.വി.ഗോവിന്ദന് ആവര്ത്തിച്ചതിനതിരെയാണ് സുധാകരന് രംഗത്തുവന്നത്. വിവാദത്തില്‍ നിന്ന് തടിയൂരാനുള്ള ഓരോ ന്യായീകരണവും സിപിഎമ്മിന്റെ അടിവേരിളക്കുകയാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരന് പറഞ്ഞു.
കാഫിര്‍ വിഷയത്തില്‍ യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാമെന്നും വ്യാജ നിര്‍മിതിക്ക് പിന്നില്‍ യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ ആരോപണം. കാഫിര്‍ സ്ക്രീന്‍ഷോട്ട്
ആദ്യം പ്രചരിച്ചത് സിപിഎം അനുകൂല സൈബര്‍ പേജുകളിലാണെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിവൈഎഫ്ഐ നേതാവായ റിബേഷ് ആണ് ആദ്യം സ്ക്രീന്‍ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.