വടകര: കെഎസ്എസ്പിയു പതിയാരക്കര യൂണിറ്റ് സ്പെഷ്യൽ കൺവെൻഷനിൽ പഴവർഗ കൃഷിയിൽ വിജയഗാഥ രചിച്ച വി.ടി. പവിത്രനെയും ഓരു ജലമത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ് ജേതാവായ സി ടി കെ മോഹനനെയും ബ്ലോക്ക് സെക്രട്ടറി പി എം കുമാരൻ അനുമോദിച്ചു. മന്ദത്ത് കാവ് സ്കൂളിൽ നടന്ന കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻറ് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ശശി കളരിയേൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡൻറ് എ വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന കൗൺസിലർ സി പി
മുകുന്ദൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം എം ചെക്കായി നവാഗത പെൻഷൻകാരെ സ്വീകരിച്ചു. വാർഡ് മെമ്പർ എം രമേശൻ, സംസ്ഥാന കൗൺസിലർ ലീല കോറോത്ത്, രക്ഷാധികാരി എം കുഞ്ഞിരാമക്കുറുപ്പ്, ടിവി നാരായണൻ നമ്പ്യാർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സെക്രട്ടറി വിവി സുരേഷ് സ്വാഗതവും ട്രഷറർ പി വിജയകുമാർ നന്ദിയും പറഞ്ഞു.