വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുന്‍ മാനേജര്‍ 17 കോടി രൂപയുടെ സ്വര്‍ണവുമായി മുങ്ങിയ കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈബ്രാഞ്ച് ഡിവൈഎസ്പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
ഇതില്‍ നിലവില്‍ അന്വേഷണം നടത്തിയ വടകര സിഐ എന്‍.സുനില്‍ കുമാര്‍, മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍, എഎസ്ഐമാര്‍ എന്നിവരുള്‍പ്പെടെ 10 അംഗങ്ങളാണ് ഉള്ളത്.
കേസിലെ പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുന്‍ മാനേജര്‍ തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധ ജയകുമാറിനെ (34) കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റും പോലീസ് ശേഖരിച്ചുവരികയാണ്.
മൂന്നു വര്‍ഷം വടകരയില്‍ ജോലി ചെയ്ത മധ ജയകുമാര്‍ സമര്‍ഥമായാണ് സ്വര്‍ണാഭരണവുമായി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം ഇയാളെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാള്‍ അവിടെ ചാര്‍ജ് എടുക്കാതെ സ്ഥലം വിട്ട സാഹചര്യത്തില്‍ വടകര
ശാഖയില്‍ നടത്തിയ പരിശോധനയിലാണ് പണയ സ്വര്‍ണത്തില്‍ ഭീമന് വെട്ടിപ്പ് നടന്നത് അറിയുന്നത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറു വരെ 42 അക്കൗണ്ടുകളിലാണ് വെട്ടിപ്പ് നടത്തിയത്. മുക്ക് പണ്ടം പകരം വെച്ചാണ് ഇയാള്‍ സ്വര്‍ണാഭരണവുമായി കടന്നുകളഞ്ഞത്.