മണിയൂർ: കനിവിന്റെ പാതയിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ കോഴിക്കോടിൻറെ സ്വന്തം സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ ആറാമത്

വാർഷികത്തോടനുബന്ധിച്ച് തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ മണിയൂരിൽ സ്നേഹ സദ്യ നടത്തി. തണൽ മൈൽ സ്റ്റോൺ ചെയർമാൻ കെ പി അമ്മദ് സെക്രട്ടറി ഹാഷിം എൻ

കെ, ട്രഷറർ കെ. റ്റീ അബ്ദുൽ ഹമീദ് പ്രിൻസിപ്പാൾ റിസ റഷ്നി , കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ബോർഡ് മെമ്പർ വിവേക് കാരയാട്, ശിവകുമാർ കൈനാട്ടി ,നിപുണ്‍ കടിയങ്ങാട് എന്നിവർ സംസാരിച്ചു.