തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സുസ്ഥിര നിര്‍മാണ സങ്കേതങ്ങളെപ്പറ്റി കൊല്ലം ചവറയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍
സംഘടിപ്പിക്കുന്ന യുഎല്‍ രാജ്യാന്തര കോണ്‍ക്ലേവിന്റെ ഫ്ലയര്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരിക്കു നല്കി തിരുവനന്തപുരത്തു പ്രകാശനം ചെയ്തു. ഐഐഐസി ഡയറക്ടര്‍ ഡോ. ബി. സുനില്‍ കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്, യുഎല്‍സിസിഎസ് മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു എന്നിവര്‍ സംബന്ധിച്ചു.
