വടകര: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി സ്വയംതൊഴില്‍ ബോധവല്‍ക്കരണ
ശില്പശാല നടത്തുന്നു. ആഗസ്റ്റ് 23 ന് വടകര താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്പശാലയില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍/വ്യത്യസ്ത തൊഴില്‍ സംരംഭങ്ങള്‍/അവയുടെ വിജയസാധ്യതകള്‍/സബ്സിഡി നിരക്കുകള്‍ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ക്കുള്ള അപേക്ഷാഫോമും ഇതോടനുബന്ധിച്ചു വിതരണം ചെയ്യും. താല്പര്യമുള്ളവര് അന്നു രാവിലെ 10 മണിക്ക് വടകര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം.
രജിസ്ട്രേഷന് 0496-2523039 നമ്പറില്‍ ബന്ധപ്പെടണം.

