വടകര: വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വിഭാഗം മതവിശ്വാസികളുടെ വോട്ട് ലക്ഷ്യമാക്കി നടന്ന പ്രചരണം
സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായിട്ടും ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനകരമാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്രഹിന്ദു വര്‍ഗീയവാദികളെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചാരണമാണ് വടകര ലോക്സഭ മണ്ഡലം തിരിച്ചു പിടിക്കാന്‍ വേണ്ടി സിപിഎം നടത്തിയത്. പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകളടക്കം മതന്യൂനപക്ഷ വിഭാഗങ്ങളും അടിസ്ഥാനവിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകുന്നു എന്ന യാഥാര്‍ഥ്യത്തിനുമുന്നില്‍ പകച്ചുപോയ നേതൃത്വത്തിന്റെ ബുദ്ധിയില്‍ രൂപപ്പെട്ടതാണ് കാഫിര്‍ പ്രയോഗം എന്നതാണ് വസ്തുത.
കെ.കെ.ലതികയെ പോലുള്ള മുന്‍ എംഎല്‍എയും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് അടക്കമുള്ള
നേതാക്കളും വ്യാജവര്ഗീയ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തു എന്നത് യാദൃശ്ചികമല്ലെന്ന് നേതൃത്വത്തിന്റെ പ്രസ്താവനയോടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.
മുഹമ്മദ് കാസിം എന്ന പേരുള്ള മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ തലയില്‍ കാഫിര്‍ പ്രയോഗത്തിന്റെ ഉത്തരവാദിത്വം കെട്ടിവെയ്ക്കാന്‍ തീരുമാനിക്കുകയും എല്‍ഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പ കമ്മിറ്റിയുടെ ഭാരവാഹിയായ സി.ഭാസ്കരന് എന്ന സിപിഎം നേതാവ് യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു എന്നത് അങ്ങേയറ്റം ഗൗരവമാണ്. പോളിംഗിന്റെ തലേന്നു തന്നെ പ്രചാരണത്തിന് തെരഞ്ഞെടുത്തത് കൃത്യമായി ഒരു പ്രത്യേക മതവിശ്വാസികളെ
തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്. എതിര് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി കൂടുതല്‍ വര്‍ഗീയ ആക്രമണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ നടത്തിയിട്ടുള്ളത്.
സിപിഎം പലഘട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും ചില കൊലപാതകങ്ങളിലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചത് പുറത്തുവന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ടിപി ചന്ദ്രശേഖരന് വധം, ഫസല്‍ വധം എന്നിവ ഉദാഹരണമാണ്.
വടകരയിലെ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണത്തിനെതിരെയുള്ള മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രഹരം കൂടിയാണ്. പ്രതികളെ കൃത്യമായി കണ്ടെത്തിയിട്ടും അവരെയെല്ലാം സാക്ഷികളായി മാറ്റിയ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. ഹൈക്കോടതിയുടെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും വസ്തുതകള്‍ വെളിച്ചം കണ്ടതും വര്‍ഗീയ വാദികളുടെ കലാപലക്ഷ്യത്തില് നിന്നു നാടിനെ
രക്ഷിച്ചതെന്നും എന്‍.വേണു പറഞ്ഞു. ആര്‍എംപിഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.