ആയഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചീക്കിലോട് യു പി സ്കൂളില്‍ നിര്‍മിച്ച പി എം പോഷണ്‍ കിച്ചണ്‍ കം സ്റ്റോര്‍ ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നെല്ല്യാട്ടുമ്മല്‍ ഹമീദ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര് സി.എച്ച്.മൊയ്തു ഉപഹാര സമര്‍പ്പണം
നടത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടിവി കുഞ്ഞിരാമന്, പിടിഎ പ്രസിഡണ്ട് രാജന് പുതുശ്ശേരി, സോമന് കരുവാണ്ടിയില്‍, ദേവാനന്ദന് പി കെ, രാമദാസ് മണലേരി, സി എച്ച് ഹമീദ്, രമേശന് പി, മുത്തു തങ്ങള്‍, എം ഇബ്രാഹിം, മോഹനന് കുനിയില്‍, അബ്ദുല്‍ റഷീദ് എ കെ, വി സി കെ സാജിത, റഷീദ് മുറിച്ചാണ്ടിയില്‍, മുഹമ്മദ് യാസീന്‍ സി തുടങ്ങിയവര്‍ സംസാരിച്ചു
