നാദാപുരം: വയനാട്, വിലങ്ങാട് ഉരുല്‍പൊട്ടല്‍ ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ സ്വകാര്യ ബസിന്റെ കാരുണ്യയാത്ര. റീഗല്‍-
ജാനകി ഗ്രൂപ്പിന്റെ അഞ്ചു ബസുകള്‍ ഇന്ന് ഓടുന്നത് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ്. തലശേരി-തൊട്ടില്‍പാലം റൂട്ടിലോടുന്ന ഈ ബസുകളിലെ തൊഴിലാളികളുടെ വേതനം ഉള്‍പെടെ ഇന്നത്തെ കളക്ഷന്‍ പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. നാദാപുരത്ത് ഇതിന്റെ ഉദ്ഘാടനം നാദാപുരം ബസ് സ്റ്റാന്റില്‍ ഇ.കെ.വിജയന് എംഎല്‍എ നിര്‍വഹിച്ചു. ബസ് ഉടമ ഷാജി പാറക്കല്‍, മാനേജര്‍ അഖിലേഷ് എന്നിവര്‍ സംബന്ധിച്ചു.
